Published on Mar 04, 2023
Women's Day Essay in Malayalam Language : International Women's Day (IWD) is celebrated on 8 March around the world. It is a focal point in the movement for women's rights.
The United Nations began celebrating the day in 1977. Commemoration of International Women's Day today ranges from being a public holiday in some countries to being largely ignored elsewhere.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women's day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .[1] ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം (Empowerment) ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
2011 മാർച്ച് എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ, അന്താരാഷ്ട്രവനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു.ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു . സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു. ശൈശവ വിവാഹ നിരോധനം, ഗർഭനിരോധനം, നിയമ വിധേയമായ ഗർഭച്ചിദ്രം ,സ്തനാർബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളർച്ച എന്നിവ ഇക്കാലയളവിലെ വൻ നേട്ടങ്ങളാണെന്ന് മാർഗരെറ്റ് താചെർ എന്ന മഹതി അഭിപ്രായപ്പെടുന്നു. ഇവർ ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറലാണ്.
ഈ ലോകത്ത് സ്ത്രീക്ക് മൂല്യമുണ്ട് സ്ത്രീ ഒരു സഹോദരിയാണ് ഒരു മകളുണ്ട്, ഭാര്യയുണ്ട് ഒരു സ്ത്രീയില്ലാതെ അത് ഒന്നുമല്ല
മനസ്സിൽ അനുകമ്പയും സഹാനുഭൂതിയും, അവയെല്ലാം വലിയ സൗന്ദര്യത്തോടെ, സ്ത്രീകൾ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു, മുഖം സൂര്യനെപ്പോലെ ഉദിക്കട്ടെ, ആന്തരിക energy ർജ്ജം എല്ലായ്പ്പോഴും തിളങ്ങട്ടെ
വനിതാ ദിനം ഓർമ്മിച്ചുകൊണ്ട്, നിങ്ങളുടെ ജീവിതത്തിറ സ്വാധീനം ചെലുത്തിയ ആ വനിതയെ ഓർത്ത് ലുത്തിയ ആ വനിതയെ ഓർത്ത്
• നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്. അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം
• ഒരു പുരുഷനെ നന്നാക്കുവാൻ ഒരു സ്ത്രീ മാത്രം കരുതിയാലും സാധിക്കും, പെൺകരുത്തെന്നും പൊൻ കരുത്ത് തന്നെയാണ്.. സ്ത്രീ നന്നാവുന്നതിലൂടെ കുടുംബം നന്നാവുന്നു കുടുംബം നന്നാവുന്നതിലൂടെ സമൂഹം നന്നാവുന്നു. നല്ല മാറ്റങ്ങൾക്ക് തുടക്കമാവാൻ ഇന്നിൻ മഹിളകൾക്ക് ആവട്ടേ..
• മകള്, സഹോദരി, ഭാര്യ, അമ്മ, അമ്മായിഅമ്മ, അമ്മൂമ്മ എന്നിങ്ങനെ പല വേഷങ്ങളില് അമ്മ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ ചട്ടക്കൂടുകളിലെ റോളുകള് ഭംഗിയായി നിര്വഹിക്കുന്നതുകൊണ്ടു മാത്രമല്ല അമ്മ എന്ന വ്യക്തി എന്റെ മുന്നില് അത്ഭുതമായി നില കൊള്ളുന്നത്. മറിച്ച് മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റത്തില് സൂക്ഷിക്കുന്ന മൂല്യങ്ങളുടെ പേരിലുമാണ്.
• ഓള് പൊളിയാ ഓളെ വന്നാൽ ന്റെ സാറേ ചുറ്റുള്ള post ഒന്നും കാണൂല
• ഇ ലോകത്തിലെ ഓരോ സ്ത്രീയും ബഹുമാനം അർഹിക്കുന്നവർ ആണ്... ഏവർക്കും വനിതാ ദിനാശംസകൾ
These are powerful Women’s Day Quotes, which describe what actually a real woman is.
I love being a woman, and I celebrate being one every day. Hope you all, the women reading this do that too!!
After the Socialist Party of America organized a Women’s Day in New York City on February 28, 1909, German revolutionary Clara Zetkin proposed at the 1910 International Socialist Woman’s Conference that 8 March be honored as a day annually in memory of working women.
The day has been celebrated as International Women’s Day or International Working Women’s Day ever since. After women gained suffrage in Soviet Russia in 1917, March 8 became a national holiday there. The day was then predominantly celebrated by the socialist movement and communist countries until it was adopted by the feminist movement in about 1967.
The United Nations began celebrating the day in 1975, but commemoration of International Women’s Day is still largely ignored in several parts of the world.