tandp. kite. kerala.gov.in Transfer and Postings 2024
ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച വിവരം tandp.kite.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷന്‍ ഒരു അപേക്ഷ മാത്രമേ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിക്കുകയുള്ളൂ.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍.
വിഷയം :- പൊതുവിദ്യാഭ്യാസം — ജീവനക്കാര്യം- പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ പുൂറപ്പെടുവിക്കുന്നു.
സൂചന :- 1. 2014 ലെ NCTE മാനദണ്ഡം
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ – പ്രധാനാദ്ധ്യാപകര്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍ ജോലി നോക്കുന്നവരില്‍ നിന്നും 2024-25 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച വിവരം tandp.kite.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷന്‍ ഒരു അപേക്ഷ മാത്രമേ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിക്കുകയുള്ളൂ.
ദീര്‍ഘമായ അവധിയില്‍ നില്‍ക്കുന്നവര്‍ക്കും അനൃത്രസേവനത്തില്‍ തുടരുന്നവര്‍ക്കും അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുവാന്‍ സാധിക്കുകയില്ല. 15.04.2024 മുതല്‍ 19.04.2024 വരെ നിലവില്‍ എച്ച് എം /എ ഇ ഓ തസ്തികയില്‍ ഉള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നിലവില്‍ അച്ചടക്കനടപടിയുടെ പ്രാരംഭഘട്ട നടപടിയുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ അപേക്ഷകള്‍ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടില്ലായെങ്കില്‍ ഒരു കാരണവശാലും പരിഗണിക്കേണ്ടതില്ല. (ഇത് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാനാദ്ധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിന്നും നേരിട്ടോ, ടെലഫോണ്‍ മുഖേനയോ മറ്റ് ഉചിത മാര്‍ഗ്ഗേന അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ യൂസര്‍ നെയിമും പാസ് വേര്‍ഡും വാങ്ങേണ്ടതാണ്.
ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ അപേക്ഷകര്‍ക്ക് യൂസര്‍ നെയിമും താല്‍ക്കാലികമായ ഒരു പാവേര്‍ഡും നല്‍കുന്നതാണ്. പ്രസ്തുത യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ‘ദ000.05.൫൭ഒ.0൧൩ എന്ന വെബ് സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അപേക്ഷ ലഭിക്കുന്നതാണ്.
അപേക്ഷ ലഭിച്ചാലുടന്‍ തന്നെ അപേക്ഷകന് ലഭിച്ച പാസ് വേര്‍ഡ് മാറ്റി പുതുക്കിയ പാസ് വേര്‍ഡ് നല്‍കാവുന്നതാണ്. പാസ് വേര്‍ഡ് രഹസ്യ സ്വഭാവമുള്ളതായിരിക്കണം, മറ്റാരാലും ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയാവരുത്. മാത്രമല്ല ഈ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് പിന്നീട് അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടത്. അപേക്ഷയുടെ ആദ്യഭാഗത്ത് അപേക്ഷകന്റെ വ്യക്തിഗത കാര്യങ്ങളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷയിലെ എല്ലാ ഭാഗങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
18.03.2024 തീയതിയ്ക്ക് ശേഷം സ്ഥാനക്കയറ്റം നോടിയിട്ടളൂള എല്ലാ പ്രധാനാദ്ധ്യാപകരും, ഉപജില്ലാ വിദ്യമഭ്യാസസ ആഹീസ്രമാരും ((31.05.2024 ഉള്ളിൽ വിരമിക്കുന്നവർ ഒഴികെ) നിര്‍ബന്ധമായും സ്ഥലംമറ്റത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Be the first to comment