
കണ്ണ് നിറയെ കണ്ണനെ കണി കണ്ടിടും കൈ നിറയെ കൈനീട്ടവുമായി ഒരു കണിക്കൊന്നയുടെ വിഷു കൂടി വരവായി. Happy Vishu to all my friends.
Vishu Ashamsakal in Malayalam Text
1. മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ
2. ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,
പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി,
ഒരു വിഷു കാലം കൂടി വരവായി.
സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ നേരുന്നു
3. ഒരായിരം കണിക്കൊന്നകൾ മനസ്സിൽ പൂക്കാൻ, ഒരു വിഷു കാലം കൂടി വന്നിരിക്കുന്നു, ഈ വര്ഷം നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരായിരം വിഷു ആശംസകൾ.
4. കണികാണും നേരം കമലനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണണം ഭഗവാനെ ഏവർക്കും വിഷു ആശംസകൾ. Happy Vishu Kani.
5. കണിക്കൊന്നകൾ പൂക്കുമ്പോൾ, മാണിതൊങ്ങലും ചാർത്തുമ്പോൾ, ആരേക്കും വിഷു കൈനീട്ടം .
6. കണ്ണ് നിറയെ കണ്ണനെ കണി കണ്ടിടും കൈ നിറയെ കൈനീട്ടവുമായി ഒരു കണിക്കൊന്നയുടെ വിഷു കൂടി വരവായി. Happy Vishu to all my friends.
7. മനസ്സിൽ എന്നും കണിക്കൊന്ന വിരിടയട്ടെ, ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ, ഒരായിരം വിഷു ആശംസകൾ. Happy Vishu.
8. ഓർമ്മകൾ കൂടു കൂടിയ മനസിന്റെ തളിർ ചില്ലയിൽ , പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി, ഒരു വിഷു കൂടി വരവായ്. ഒത്തിരി സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ
9. പ്രിയപ്പെട്ട കൂട്ടുകാരാ, ശ്രീകൃഷ്ണ ഭഗവാനെ, വിഷുക്കണി കണ്ടു ഉണർന്നു, പൂത്തിരിയും, ലത്തിരിയും കത്തിച്ചും, പടക്കം പൊട്ടിച്ചും സദ്യ ഉണ്ടും, വിഷു ആഘോഷിക്കൂ. ഒരു നല്ല നാളെക്കായി എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
10. സമ്പൽ സമൃതിയുടേയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല വിഷു കാലം ആശംസിക്കുന്നു. HAPPY VISHU
More Elaborate:
1. ഈ വിഷു ദിനം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വിഷു ആശംസകൾ!
2. പുതിയ പ്രതീക്ഷകളും സന്തോഷവും നിറഞ്ഞ വിഷു വരവായി. ഈ നല്ല ദിവസം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യവും സമാധാനവും നൽകട്ടെ എന്ന് ആശംസിക്കുന്നു. വിഷു ആശംസകൾ!
3. കണികാണാൻ പോകുന്ന ഈ ശുഭദിനത്തിൽ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിഷു ആശംസകൾ!
4. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ വിഷുപ്പുലരി നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ. വിഷു ആശംസകൾ!
Also Read : Vishu Kaineettam | Happy Vishu Poster, Images and Wishes
Short & Festive:
- വിഷു വന്നു, വിഷു വന്നു! എല്ലാവർക്കും എന്റെ വിഷു ആശംസകൾ!
- പൊൻപുലരിയിൽ പൊൻകണി കാണാൻ വരൂ! വിഷു ആശംസകൾ!
Why Vishu is Celebrated in Malayalam
ഭൗമോപരിതലത്തിൽ നിന്നും വീക്ഷിക്കുമ്പോൾ ഉള്ള സൂര്യന്റെ ദിശയെ അടിസ്ഥാനമാക്കി ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ രണ്ടു അയനങ്ങളായി വർഷത്തിനെ തിരിച്ചിട്ടുണ്ട്. സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേയ്ക്ക് കടക്കുന്ന ദിനങ്ങളെ സംക്രാന്തികൾ എന്ന് വിളിക്കുന്നു.
അതെ പോലെ തന്നെ സൂര്യന്റെ അയനങ്ങളിൽ വ്യത്യാസം വരുന്ന രണ്ടു ദിനങ്ങളെ മഹാവിഷുവം (മേഷാദി) എന്നും അപരവിഷുവം (തുലാദി) എന്നും വിളിക്കുന്നു. കലണ്ടറിൽ കാണുന്ന ജ്യോതിഷത്തെ തൽക്കാലം മാറ്റി നിർത്തുക. ജ്യോതിഷത്തിനു പകരം ജ്യോതിശാസ്ത്രം എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കാം. ഖഗോളോർജ്ജതന്ത്രം അഥവാ ആസ്ട്രോ ഫിസിക്സ് എന്നൊരു ശാഖയുണ്ട് ആസ്ട്രോണമിക്ക്.
അത് പ്രകാരം സൂര്യൻ ഭൂമിക്ക് നേർരേഖയിൽ ഉള്ള മേഷാദി എന്ന സാങ്കല്പിക ബിന്ദുവിൽ എത്തുന്ന ദിനമാണ് മഹാവിഷുവം. മഹാവിഷുവത്തിനു ശേഷം സൂര്യൻ അതെ സാങ്കല്പിക വൃത്തത്തിൽ മേഷാദിയുടെ നേരെ വിപരീത ബിന്ദുവിൽ എത്തുന്ന ദിനം അപരവിഷുവം എന്നും വിളിക്കപ്പെടുന്നു.
ദിനവും, രാത്രിയും തുല്യമായ ദിനമെന്നതാണ് വിഷുവത്തിനു പ്രത്യേകതയും. ജ്യോതിശാസ്ത്ര പ്രകാരം കുറച്ചു ശതാബ്ദങ്ങൾക്ക് മുൻപു വരെ സൂര്യൻ മേഷാദിയിൽ പ്രവേശിച്ചിരുന്നത് മേടം രാശിയിൽ വെച്ചായിരുന്നു.
സൂര്യസ്ഥാനം ഭൂമിക്ക് നേരെ മുകളിൽ എത്തുന്ന മഹാവിഷുവം മേടത്തിൽ നിന്ന് മാറി മീനം രാശിയിലും , തെക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന കർക്കിടകസംക്രമം ഇടവം രാശിയിലും, വീണ്ടും ഭൂമിയുടെ നേർരേഖയിൽ എത്തുന്ന അപരമഹാവിഷുവം (തുലാവിഷു) കന്നിയിലും ആണിപ്പോൾ കലണ്ടർ അടിസ്ഥാനത്തിൽ സംഭവിക്കുന്നത്. ഈ മാറ്റം സംഭവിച്ചിട്ടു കാലം കുറച്ചേറെയായി താനും. എന്തുകൊണ്ടീ മാറ്റം സംഭവിക്കുന്നു എന്ന് ചോദിച്ചാൽ ഭൂമിയുടെ ഭ്രമണ പഥത്തിന്റെ ആകൃതിയും അതിന്റെ അച്ചുതണ്ടിനുള്ള 23.5 ഡിഗ്രി ചെരിവും ഇതിനെല്ലാം പുറമേ, പുരസ്സരണം എന്ന പ്രതിഭാസവുമാണ് ഈ കാലമാറ്റങ്ങൾക്കെല്ലാം കാരണമാകുന്നത് എന്നാണു ഉത്തരം.
Be the first to comment